Utsavam 2011 Live Streme  
Watch live streaming video from irinjalakudalive at livestream.com
     
  Koodalmanikyam Temple is a marvel in architectural beauty.  The impressive gateways, round shaped Sanctum Sanctorum ......  
   
     
  Routine Poojas  
  Dhanwanthara Moorthy to ailing Devotees  
     
     
 

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാര്‍ച്ച് 4 ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാര്‍ച്ച് 4 ഞായറാഴ്ച ആഘോഷിക്കും.
പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ശുദ്ധകലശക്രിയകള്‍ മാര്‍ച്ച് 1 വ്യാഴാഴ്ച വൈകീട്ട് ആരംഭിക്കും. പ്രതിഷ്ഠാദിനത്തിലെ കലശാഭിഷേകങ്ങള്‍ക്കും മറ്റു വഴിപാടുകള്‍ക്കും ക്ഷേത്രം കൌണ്ടറില്‍ മുന്‍കൂട്ടി റസീറ്റാക്കാവുന്നതാണ്.
പ്രതിഷ്ഠാദിവസം ഉച്ചപൂജക്കുശേഷം ക്ഷേത്രം ഊട്ടുപ്പുരയില്‍ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

കൂടല്‍മാണിക്യം ക്ഷേത്രം : കലാപരിപാടികള്‍ സമര്‍പ്പണം അപേക്ഷകള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2012 തിരുവുത്സവം മെയ് 3 ന് കൊടികയറി മെയ് 13 ന് ആറാട്ടോടുകൂടി സമാപിക്കും.
തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളും വാദ്യമേളങ്ങളും സമര്‍പ്പണമായി അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷകള്‍ വിശദവിവരങ്ങള്‍ സഹിതം ഫെബ്രുവരി 29 തിനകം ദേവസ്വം ഓഫീസില്‍ ലഭിക്കത്തക്കവിധം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കേണ്ടതാണ്.