KIZHEEDAM



ശ്രീ കൂടല്‍മാണിക്യവും കീഴേടങ്ങളും

ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴേടങ്ങളായി ഇപ്പോള്‍ പന്ത്രണ്ടു ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ എട്ടെണ്ണം എട്ടു ദേശങ്ങളിലായി സ്ഥിതിചെയ്യുന്ന ഭഗവതീക്ഷേത്രങ്ങളാണ്. ഇവയില്‍ത്തന്നെ പടിയൂര്‍, രാപ്പാള്‍, ആളൂര്‍, എളനാട് എന്നിവിടങ്ങളില്‍ നനദുര്‍ഗ്ഗകളാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. എട്ടു വാതില്‍മാടം ഭഗവതീക്ഷേത്രങ്ങള്‍ക്കു പുറമേ ഉളിയന്നൂര്‍ മഹാദേവക്ഷേത്രം, പോട്ട ശിവക്ഷേത്രം, തിരുത്തി മഹാവിഷ്ണുക്ഷേത്രം, അയ്യങ്കാവ് ഭഗവതീക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്.