POOJAS

താമരമാല

ശ്രീ സംഗമേശ്വന് പ്രീതികരമായ വഴിപാടാണ് താമരമാല. ഉദ്ധിഷ്ട കാര്യസിദ്ധിയാണ് താമരമാല വഴിപാടിന്‍റെ ഫലം. മംഗള കാര്യങ്ങൾ വിഘ്‌നം കൂടാതെ ശുഭമാകാൻ താമരമാല അത്യുത്തമമാണ്. പ്രകൃതി ക്ഷോഭത്തിൽ നിന്ന് രക്ഷ നേടാനും ഭക്തർ താമരമാല നേരുന്നു. അതിവൃഷ്‌ടി-അനാവൃഷ്ടി തുടങ്ങിയ പ്രവചനാതീതമായ പ്രകൃതി പ്രതിഭാസങ്ങൾ പോലും സംഗമേശ്വന് താമരമാല അർപ്പിച്ചത്‌ ശുഭമാകും


തൃപ്പുത്തരി - മുക്കുടി

ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു.

വർഷത്തിൽ ആദ്യമായ് കൃഷി ചെയ്തു വിളയിച്ച വിഭവങ്ങൾ കൊണ്ട് ശ്രീ സംഗമേശ്വന് നിവേദ്യം അർപ്പിക്കുന്നതാണ് തൃപ്പുത്തരി. ചാലക്കുടി പോട്ടപ്രവൃത്തി കച്ചേരിയിൽ നിന്ന് ഈ നിവേദ്യ വസ്തുക്കൾ മുളതണ്ടികയിൽ കെട്ടി കാൽനടയായി കൊണ്ടുവരുന്നു. പിറ്റേന്ന് ഈ വസ്തുക്കൾ കൊണ്ട് ദേവന്നിവേദ്യം സമർപ്പിക്കുന്നു. തുടർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ഇതാണ് തൃപ്പുത്തരിസദ്യ.

അടുത്ത ദിവസമാണ് മുക്കുടി വൈവിധ്യം പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മറയനുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷ കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം. ഇന്ന് വിദേശത്തുള്ളവർ പോലും മുക്കുടി വാങ്ങി സേവിക്കാൻ തത്പരരാണ്.


വഴുതനങ്ങ നിവേദ്യം

കൂടൽമാണിക്യത്തിലെ മുഖ്യവഴിപാടുകളിലൊന്നാണ് ഇതും. ഉദര രോഗങ്ങൾക്കുള്ള ഒരു ദിവ്യ ഔഷധമായി ഇതിനെ കണക്കാക്കുന്നു.


മീനൂട്ട്

തീർത്ഥത്തിലെ മത്സ്യങ്ങൾ ദേവസ്വരൂപങ്ങളായി കരുതുന്നു . മീനൂട്ട് സർവ്വദേവ പ്രീതീകരവും പിതൃ പ്രീതിക്കും ഉത്തമമാകുന്നു.


പഥികൃത്ത്

ബുദ്ധി വികാസത്തിനും ഉന്നത വിദ്യാഭ്യാ ലബ്‌ധിക്കും ഏറെ പ്രധാനം.


ശർക്കരക്കൂട്ട്, വെള്ളനിവേദ്യം

പുരുഷ സന്താന ലബ്‌ധിക്ക് ശർക്കരക്കൂട്ടും സ്ത്രീ സന്താന ലബ്ധിക്ക് വെള്ള നിവേദ്യവും ശ്രേഷ്ട വഴിപാടുകളായി കരുതുന്നു. ഏഴുദിവസം ഭജനമിരുന്ന് നെയ് സേവയും ഈ വഴിപാടുകളും കഴിച്ചാൽ ഉൽകൃഷ്ട സന്താനങ്ങളുണ്ടാകുമെന്ന് അനുഭവം.


ഹനുമാന് അവിൽ നിവേദ്യം

കുട്ടികളിൽ ബുദ്ധി, ശക്തി, ശ്രദ്ധ തുടങ്ങിയ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശീഘ്ര ഫലപ്രാപ്തിക്കും ഉത്തമം.


അന്നദാനം

കാർഷികാഭിവൃദ്ധിക്ക് എല്ലാ തിരുവോണനാളിലും പ്രസാദ ഊട്ട് വഴിപാടായി നടത്തുന്നു.


അരിയിടൽ

സന്താന ലബ്‌ധിക്ക് അരിയിടൽ ഉത്തമമാകുന്നു.


നാണയപറ

സർവൈശ്വര്യത്തിനും ഉദ്ധിഷ്ടകാര്യസിദ്ധിക്കും നാണയപറ വഴിപാടായി നടത്തുന്നത് ശ്രേയസ്കരമാണ്.


കളഭം

വിഘ്‌നങ്ങൾ തീർത്ത് ജീവിതാഭിവൃദ്ധി നേടുന്നതിന്


അംഗുലീയാങ്കം കൂത്ത് വഴിപാട്

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് അംഗുലീയാങ്കം കൂത്ത് വഴിപാട്. ശ്രീരാമ ഭക്തനായ ഹനുമാന്റെ വേഷത്തിൽ ചാക്യാർ അനുഷ്ട്ടാന വ്രത ശുദ്ധിയോടെ പന്ത്രണ്ട് ദിവസങ്ങളായ ചെയുന്ന കൂത്താണ്അംഗുലീയാങ്കം കൂത്ത്. രാമായണം കഥയുടെ സുന്ദരകാണ്ഡമാണ് ഈ കൂത്ത് വഴിപാടായി അവതരിപ്പിക്കുന്നത്. വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്ന ഈ കൂത്തിന്റെ ഫലസിദ്ധി നിരവധിയാണ് കൊല്ലങ്ങളായ ഭക്ത ജനങ്ങൾ സാല് സന്താനലബ്‌ധി, മംഗല്യ ഭാഗ്യം, ശത്രുനാശം, വ്യവഹാരവിജയം, സർവ്വാഭിഷ്ട സിദ്ധി എന്നി ആഗ്രഹങ്ങൾ സാധിക്കുവാനായ് കൂടൽമാണിക്യ സ്വാമിക്ക് അംഗുലീയാങ്കം കൂത്ത് വഴിപാടായി നേർന്നു പോരുന്നു. ഒരു വർഷത്തിനുള്ളിൽ വഴിപാട് പ്രാത്ഥിച്ച ഭക്തജനങ്ങൾക്ക് അവരവർ ആഗ്രഹിച്ച സത്കാര്യം നേടിയ അനുഭവമാണ് ഇവിടുത്തെ ചരിത്രം രാമായണം കഥ മുഴുവനായും ഒരാവർത്തി അവതരിക്കുന്നതിലൂടെ ശ്രീ രാമ സോദരനായ ശ്രീ സംഗമേശ്വൻ ഭക്തരുടെ അഭിഷ്ട്ടങ്ങൾ നിറവേകുമെന്നത് നിശ്ചയമാണ്. മാത്രമല്ല രാമായണ മാസമായ കർക്കിടകത്തിലാണ് ഈ കൂത്ത് വഴിപാടായി നടത്തുന്നതെന്നതും കൂത്ത് വഴിപാടിന്‍റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു.

ക്രമനമ്പര്‍
വഴിപാട് വിവരം
നിരക്ക്
1
തിരുവോണ ഊട്ട്
25000
2
കളഭം (പൂജിച്ചാടല്‍)
18000
3
കളഭം
15000
4
ത്രിസവനപൂജ
3500
5
നിറമാല, ചുറ്റുവിളക്ക്
2500
6
ഒരു നേരത്തെ പൂജ
1000
7
താമരമാല
750
8
സ്വര്‍ണതാമര മാല ചാര്‍ത്താന്‍
100
9
തിരുമുടിമാല
50
10
ശർക്കരക്കൂട്ട് പായസം
200
11
പാൽപായസം
175
12
നെയ്യ്‌പായസം
100
13
പണ പായസം
100
14
അരിയിടല്‍
80
15
പടചോറ്
50
16
ഭജനം പടചോറടക്കം
100
17
വഴുതിനങ്ങ നിവേദ്യം
100
18
അവില്‍
80
19
അപ്പം (8 എണ്ണം)
120
20
കദളിപഴ നിവേദ്യം (ഒരു മാസത്തേക്ക്)
350
21
പഴം, പഞ്ചസാര
40
22
തൃമധുരം ‍
30
23
ചക്കപ്പഴം നിവേദ്യം (ചക്കപ്പഴം ഹാജരാക്കണം)
50
24
ക്യാമറ (ഫോട്ടോഗ്രഫി)
1000
25
പുഷ്പാഞ്ജലി
20
26
സഹസ്രനാമാര്‍ച്ചന
40
27
ഐക്യമക്ത സൂക്തം
40
28
ശ്രീസൂക്തം
40
29
പുരുഷ സൂക്തം ‍
40
30
ആവഹന്തി സൂക്തം
40
31
ഭാഗ്യസൂക്തം
40
32
ശ്രീനാരായണ സൂക്തം
40
33
രോഗശമന സൂക്തം‍
40
34
അപരാധനി വര്‍ത്തി മന്ത്രം ‍
40
35
ശ്രീരുദ്രം
40
36
ആപത് ഉദ്ധാരണ മന്ത്രം
40
37
അഷ്ടോത്തരശതം
40
38
പഥികൃത്ത്
40
39
നെയ്യ് വിളക്ക്
15
40
കെടാവിളക്ക്
200
ക്രമനമ്പര്‍
വഴിപാട് വിവരം
നിരക്ക്
41
പാലഭിഷേകം
80
42
ആലില വിളക്ക്
500
43
ശ്രീകോവില്‍ വിളക്ക് വെയ്പ്പ് (നെയ്യ്)
600
44
ശ്രീകോവില്‍ വിളക്ക് വെയ്പ്പ് (എണ്ണ)
300
45
മീനൂട്ട്
20
46
വെടി ഒന്നുക്ക്
20
47
വെടി 101ന്
2000
48
വിവാഹം
1000
49
ആനയൂട്ട്
600
50
തുലാഭാരം
200
51
ചോറൂണ്
200
52
വാഹനപൂജ (ഇരുചക്രം)
200
53
വാഹനപൂജ (മുച്ചക്രം)
300
54
വാഹനപൂജ (നാലുചക്രം)
400
55
വാഹനപൂജ (ഹെവി)
600
56
മഹാഗണപതി ഹവനം
300
57
ഗണപതി ഹവനം
200
58
ഭഗവത്‌സേവ‍
300
59
രാഹുപൂജ (നാഗപൂജ) മഞ്ഞപ്പൊടി അടക്കം
300
60
കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ നാളികേരം പൂജ
20
61
അവിൽ പാക്കറ്റ്
30
62
ടിൻ പായസം
80
63
കറുക മാല
10
64
നാളികേരം പൂജിച്ച് ഉടയ്ക്കൽ
50
65
ഒറ്റയപ്പം
100
66
നിറമാല ചുറ്റുവിളക്ക്
1000
67
കെട്ടുനിറ
50
68
മാല പൂജിക്കുന്നതിന്
30
69
നാണയപറ ‍
1500
70
നെല്‍‌പറ
150
71
അവില്‍ പറ
150
72
അരി പറ
150
73
മലര്‍ പറ
100
74
പുപ്പറ (താമര, ചെത്തി, തുളസി മാത്രം) പൂവ് കൊണ്ടുവരണം
100
75
അയ്മ്പറ - സർവ ദുരിത ശമനം
600
76
മതിൽ കെട്ടിനകത്ത് വീഡിയോ
2500
77
ഷൂട്ടിംഗ്
5000
78
ലക്ഷദീപം
35000