www.koodalmanikyam.com

 

  home  temple timings main offertories  events this year  nalambalam thamaramala guest book bookingsdevaswomutsavam


KOODALMANIKYAM  NEWS LETTER

 
   


 

   

2011 utsavam supplement

     
   

2010 utsavam supplement

   

2009 festival details


 
 
 
 
  കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി  
     
 
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റി.

വൈകീട്ട് ഏഴിന് ആചാര്യവരണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഭഗവാനെ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്തുവിളക്ക് ശനിയാഴ്ച നടക്കും. സ്വന്തം ആനപ്പുറത്താണ് ആദ്യ എഴുന്നള്ളത്ത്. മൂന്നാനകളുടെ അകമ്പടിയോടെയാണ് ആദ്യത്തെ നാലു പ്രദക്ഷിണം. അഞ്ചാമത്തെ വിളക്കാചാര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേനടപ്പുരയില്‍ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് അഞ്ചിന് കലാപരിപാടികള്‍ കുഴൂര്‍ നാരായണ മാരാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ പി.എന്‍. ശങ്കര്‍ അധ്യക്ഷത വഹിക്കും.
 
     
     
  ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം മെയ്‌ 13 ന് കൊടികയറും  
     
  ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം മെയ്‌ 13ന് കൊടിയേറി മെയ്‌ 23ന് രാപ്പാള്‍ കടവിലെ ആറാട്ടോടെ പര്യവസാനിക്കും. മെയ്‌ 10ന് വൈകീട്ട് ക്ഷേത്രത്തിനകത്ത് ഉത്സവത്തിനു മുമ്പുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും.

മെയ്‌ 13ന് സന്ധ്യയ്ക്ക് 7ന് ശ്രീകോവിലിനുമുമ്പില്‍ ആചാര്യവരണവും, രാത്രി 8 മണിക്കും 8. 30നും ഇടയില്‍ കൊടിയേറ്റം. ഒന്നാം ഉത്സവദിനമായ മെയ്‌ 14ന് കൊടിപ്പുറത്ത് വിളക്ക് ദിവസം സ്പെഷ്യല്‍ പന്തലില്‍ വൈകീട്ട് 5മണിക്ക് കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രഗല്‍ഭ വാദ്യകലാകാരന്‍ പദ്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ നിര്‍വഹിക്കും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ പി.എന്‍.ശങ്കര്‍ അദ്ധ്യക്ഷത വഹിക്കും. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയായിരിക്കും.

ഉദ്ഘാടനത്തിനുശേഷം മംഗളവാദ്യം, 6. 30ന് അര്‍ജുനന്‍ ജി. നായരുടെ സംഗീതകച്ചേരി, 7. 30ന് ഗിരിജാവേണുഗോപാല്‍, 8. 30ന് ആര്‍.എല്‍.വി.ആനന്ദ് എന്നിവരുടെ നൃത്തനൃത്ത്യങ്ങള്‍ നടക്കും. രാത്രി 10 .30 ന് ഭഗവാന്‍ സ്വന്തം ആനപ്പുറത്ത് പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്കാഘോഷം നടക്കും. തുടര്‍ന്ന് 17 ഗജവീരന്മാര്‍ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിനു നൂറിലേറെ വാദ്യ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, പ്രഗല്‍ഭ മേളകലാകാരന്‍ പദ്മശ്രീ കുട്ടന്‍മാരാര്‍ മേളപ്രമാണം വഹിക്കും. വിളക്കിന് ശേഷം ഇരിങ്ങാലക്കുട നാട്യസദനം അവതരിപ്പിക്കുന്ന കഥകളി യും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ഉത്സവദിനങ്ങളില്‍ സ്പെഷ്യല്‍ പന്തലില്‍ വൈകീട്ട് 3 മണിമുതല്‍ 6 മണിവരെ വഴിപാടായി സമര്‍പ്പിക്കുന്ന കലാസമാര്‍പ്പണവും, പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
 
     
 

click for  2011 utsavam supplement

 
     


 

   

 
© 2011. designed by upasana4u.com Media Convergence    Site Best Viewed in 800 x 600 pixels
Reproduction in whole or in part without written permission is prohibited.