News & Events    
 
 
 
ഈ വര്‍ഷത്തെ ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം മേയ് 3 ന് കൊടിയേറി 13 ന് കൂടപ്പുഴയില്‍ ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ പി.എന്‍ .ശങ്കര്‍, അഡ്മിനിസ്ട്രെറ്റര്‍ എന്‍.വി.അനന്തന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേയ് 3 വ്യാഴാഴ്ച രാത്രി 8 നും 8 :30 നും മദ്ധ്യേ കൊടിയേറ്റം.എല്ലാദിവസവും രാവിലെ 8 :30 മുതല്‍ 12 :30 വരെ ശിവേലി. രാത്രി 9 :30 മുതല്‍ 12 :30 വരെ വിളക്ക്. മേയ് 4 വെള്ളിയാഴ്ച ഒന്നാം ഉത്സവദിനത്തില്‍ കൊടിപ്പുറത്ത് വിളക്ക്. വൈകുന്നേരം 4 :30 ന് കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ.എം.രാജഗോപാലന്‍ നായര്‍ മുഖ്യാതിഥിയാകും. വൈകീട്ട് 5 :30 ന് മംഗളവാദ്യം. രാത്രി 8 ന് ഭരതനാട്യ കച്ചേരി (എന്‍ .ശ്രീകാന്ത് & അശ്വതി ശ്രീകാന്ത്). 10 :30 ന് കൊടിപ്പുറത്ത് വിളക്ക്. രാത്രി 12 ഇരിങ്ങാലക്കുട നാട്യസദനം അവതരിപ്പിക്കുന്ന കഥകളി.

മേയ് 5 ശനിയാഴ്ച രണ്ടാം ഉത്സവദിനത്തില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവാതിരക്കളി. 3 :30 ന് അക്ഷരശ്ലോകസദസ് , 4 മണിക്ക് വയലിന്‍ കച്ചേരി, 5 മണിക്ക് പുല്ലാങ്കുഴല്‍ കച്ചേരി (കുടമാളൂര്‍ ജാനാര്‍ദ്ദനന്‍ ), 7 :30 ന് നൃത്തസന്ധ്യ (ചലച്ചിത്രതാരം മാളവിക), 8 :30 മുതല്‍ നൃത്തനൃത്ത്യങ്ങള്‍(ആര്‍.എല്‍.വി ആനന്ദ്, കലാമണ്ഡലം ജയ ആനന്ദ്, കൃപ) 12 മണിക്ക് ദക്ഷയാഗം കഥകളി.

മൂന്നാം ഉത്സവദിനമായ മേയ് 6 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭക്തിഗാനമേള, 4 മണിക്ക് തിരുവാതിരക്കളി, 4 :30 ന് ഭരതനാട്യം. 5:30 ന് സംഗീതസമന്വയം(കര്‍ണ്ണാടക സംഗീതം -ട്രിച്ചി ഗണേശന്‍ ), (കഥകളി സംഗീതം കോട്ടക്കല്‍ മധു), 8 മണിക്ക് ഭരതനാട്യ കച്ചേരി(ഷിജിത്ത് നമ്പ്യാര്‍ & പാര്‍വ്വതി മേനോന്‍ ), 12 മണിക്ക് സന്താനഗോപാലം കഥകളി.

നാലാം ഉത്സവദിനമായ മേയ് 7 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭക്തിഗാനമേള, 4 മണിക്ക് തിരുവാതിരക്കളി, 4 :30 ന് നൃത്തനൃത്ത്യങ്ങള്‍, 5 മണിക്ക് സംഗീതകച്ചേരി(പി.അജയന്‍ നമ്പൂതിരി ) 8 മണിക്ക് നൃത്തസന്ധ്യ (ചലച്ചിത്രതാരം സുകന്യ), 12 മണിക്ക് കഥകളി.

അഞ്ചാം ഉത്സവദിനമായ മേയ് 8 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നൃത്തനൃത്ത്യങ്ങള്‍, 4 മണിക്ക് തിരുവാതിരക്കളി, 4 :30 ന് ഓട്ടന്‍തുള്ളല്‍(ജയന്തി ദേവരാജ്), 6 :15 ന് മോഹിനിയാട്ടം (ഡോ.നീന പ്രസാദ്), 8 മണിക്ക് ഇരട്ടത്തായമ്പക (കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍, ചെറുതാഴം ചന്ദ്രന്‍ ) 12 മണിക്ക് കഥകളി.

മേയ് 9 ബുധനാഴ്ച ആറാം ഉത്സവദിനത്തില്‍ 3 മണിക്ക് സംഗീതകച്ചേരി, 3 :40 ന് ലയവിന്യാസം, 4 :30 ന് നൃത്തനൃത്ത്യങ്ങള്‍, 5 മണിക്ക് ഭക്തി പ്രഭാഷണം(വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌), 6 മണിക്ക് സംഗീതകച്ചേരി(എസ്.സൗമ്യ, ചെന്നൈ), 8 :30 ന് കുച്ചിപ്പുടി (ഷൈലജ, ചെന്നൈ),12 മണിക്ക് കഥകളി.

ഏഴാം ഉത്സവദിനമായ മേയ് 10 വ്യാഴാഴ്ച 2 മണിക്ക് മാന്‍ഡോലിന്‍ കച്ചേരി, 2 :45 ന് സംഗീതാര്‍ച്ചന, 3:30 ന് തിരുവാതിരക്കളി, 4 മണിക്ക് നൃത്തസംഗമം, 5 മണിക്ക് ഭക്തിഗാനമേള, 7 :30 ന് തുടി ഇരിങ്ങാലക്കുടയുടെ വാദ്യലയസംഗമം, 8 :30 ന് നൃത്തസന്ധ്യ(ചലച്ചിത്രതാരം മാളവിക വെയ്ല്‍സ്), 12 മണിക്ക് കഥകളി. മേയ് 11 വെള്ളിയാഴ്ച വലിയവിളക്ക് ദിനത്തില്‍ 2 മണിക്ക് സംഗീതാര്‍ച്ചന, 2 :45 ന് വയലിന്‍ കച്ചേരി , 3 :30 ന് സംഗീതാര്‍ച്ചന, 4 മണിക്ക് നൃത്തനൃത്ത്യങ്ങള്‍ , 5 മണിക്ക് സംഗീതക്കച്ചേരി(പദ്മഭൂഷന്‍ സംഗീതകലാനിധി, ടി.വി.ശങ്കരനാരായണന്‍ ) 8 മണിക്ക് മണിപ്പൂരി നൃത്തം, 12 മണിക്ക് കഥകളി.

മേയ് 12 ശനിയാഴ്ച പള്ളിവേട്ട. 4 :30 ന് തിരുവാതിരക്കളി,3 മണിക്ക് സംഗീതാര്‍ച്ചന, 3:30 ന് തിരുവാതിരക്കളി, 4 :30 ന് സംഗീതാര്‍ച്ചന, 5 മണിക്ക് ഓട്ടന്‍തുള്ളല്‍, 5 :45 ന് കേരളനടനം, 6 :30 ന് നൃത്തനൃത്ത്യങ്ങള്‍ , 8 മണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്. മേയ് 13 ഞായറാഴ്ച കൂടപ്പുഴയില്‍ ആറാട്ട്. മേള പ്രമാണം വഹിക്കുന്നത് പെരുവനം കുട്ടന്‍മാരാര്‍.
 
 
   
 

 

 
       
  Poojas  
  Routine Poojas  
  Dhanwanthara Moorthy to ailing Devotees  
     
  Gallery